Latest NewsKerala

നടുറോഡിൽ ദമ്പതികളെ മർദ്ദിച്ച സംഭവം ; പ്രതിക്കായി തെരച്ചില്‍ നടത്തുന്നു

വയനാട് : നടുറോഡിൽ ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ പ്രതിക്കായി തെരച്ചില്‍ നടത്തുന്നു. കോൺഗ്രസ് പ്രവർത്തകനും ഡ്രൈവറുമായ സജീവാനന്ദൻ ഒളിവിലാണ്. പ്രതി മുൻ‌കൂർ ജാമ്യത്തിനായി നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. സജീവാനന്ദന്റെ അനുജന്റെയും സുഹൃത്തുക്കളുടെയും വീടുകൾ പോലീസ് പരിശോധിക്കുകയാണ്.

ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയൽ പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം ഇയാൾ അഭിഭാഷകനെ കണ്ട് സംസാരിച്ചെന്നും അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് ഒളിവിൽ പോയതെന്നുമാണ് വിവരം. വൈകാതെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

അതേസമയം മർദ്ദനമേറ്റ ദമ്പതികളെ കണ്ടെത്താനും ശ്രമം തുടരുകയാണ്. ഇവർ പാലക്കാട് സ്വദേശികൾ ആണെന്നാണ് ഒടുവിൽ ലഭിച്ച വിവരം. ഞായറാഴ്ച്ച രാത്രി അമ്പലവയൽ ടൗണിൽ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദൻ ക്രൂരമായി മർദ്ദിച്ചത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം കൂടുതൽ ആളുകളിലേക്ക് എത്തിയത്. പ്രതിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button