പട്ടാമ്പി: പാലക്കാട് തൃത്താലയില്‍ ഒരു സ്കൂളിലെ 59 ഓളം വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. കക്കാട്ടിരി സ്വദേശി കൃഷ്ണന് (57) ആണ് കീഴടങ്ങിയത്. സ്കൂളിനു സമീപത്തായി കട നടത്തുന്ന ആളാണ് ഇയാള്‍. 59 വിദ്യാര്‍ത്ഥികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നാണ് ചൈല്‍ഡ് ലൈനിനു ലഭിച്ച പരാതി.
ഈ മാസം 11നാണ് ഒരു വിദ്യാര്‍ത്ഥിനി തനിക്കുണ്ടായ അനുഭവം അധ്യാപികയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്കൂളിലെത്തി വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് 59 വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക ചൂഷണത്തിനിരയായതായി വ്യക്തമായത്.
കുട്ടികള്‍ മിഠായി മേടിക്കാന്‍ കടയിലേക്കെത്തുമ്പോഴാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ രഹസ്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
Post Your Comments