Latest NewsKerala

സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി ഫയലുകള്‍ കെട്ടിക്കിടക്കില്ല ; പുതിയ പദ്ധതി ആവിഷ്ക്കരിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി ഫയലുകള്‍ കെട്ടിക്കിടക്കില്ല. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിന് പറഞ്ഞു.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണെന്ന് കണ്ടെത്തിയിരുന്നു.

2019 ഒക്ടോബറിന് മുന്‍പ് ഫയലുകളുടെ കാലപ്പഴക്കം നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്നുമാസ കാലയളവിലാണ് തീവ്രയജ്ഞ പരിപാടി സര്‍ക്കാര്‍ നടത്തുന്നത്. സെക്രട്ടറിയേറ്റ് മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഫയലുകള്‍ ഉള്‍പ്പെടുത്തിയാണ് നടപടികള്‍ ക്രമീകരിക്കുന്നത്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്തുകളും തുടര്‍ പരിശോധനകളും ഉണ്ടാകും. കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കുന്ന വകുപ്പുകളിലെ മേധാവികള്‍ക്ക് ഗുഡ്സ് സര്‍വീസ് എന്‍ട്രി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button