പരാഗ്വെ: കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് ചുവപ്പു കാര്‍ഡ് കാണിച്ച സംഭവത്തില്‍ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും. ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ചതിനാണ് ശിക്ഷ. മെസ്സിക്ക് ഒരു കളിയില്‍ വിലക്കും ഒരു ലക്ഷം രൂപ പിഴയുമാണ് താരത്തിന് ചുമത്തിയിരിക്കുന്നത്.
സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍) ആണ് ശിക്ഷ വിധിച്ചത്. മെസ്സിയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോണ്‍മെബോള്‍ മെസ്സിക്ക് അപ്പീലിന് അവസരമില്ലെന്നും ചൂണ്ടിക്കാട്ടി. ഇതോടെ 2022 ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ആദ്യ യോഗ്യതാ മത്സരത്തില്‍ മെസ്സിക്ക് കളിക്കാനാകില്ല.
കോപ്പ അമേരിക്ക മത്സരത്തിലാണ് മെസ്സിക്ക് ചുവപ്പു കാര്‍ഡ് കിട്ടയത്. എന്നാല്‍ മത്സരത്തിനു ശേഷം മെസ്സി റഫറിക്കു നേരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും മെസ്സി ആരോപിച്ചു.
Post Your Comments