കോട്ടയം : കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. യു.ഡി.എഫില്‍ അഭിപ്രായഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം. പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി.
കോണ്‍ഗ്രസ് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജോസ് കെ.മാണി വിഭാഗം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് സ്റ്റീഫന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പി.ജെ.ജോസഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മല്‍സരിക്കുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. ജോസ് കെ.മാണി കുതിരക്കച്ചവടം നടത്തിയാണ് അംഗങ്ങളെ ഒപ്പം നിര്‍ത്തിയതെന്നും മോന്‍സ് ആരോപിച്ചു.
ഇന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്നാണ് കരുതുന്നതെന്ന് ജോഷി ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചകള്‍ ഇനിയും തുടരും. കോണ്‍ഗ്രസ് നിലപാട് കെ.പി.സി.സി പ്രസിഡന്റ് തീരുമാനിക്കുമെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് നിഷ്പക്ഷമായി നോക്കിക്കാണുമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി.
Post Your Comments