ബംഗളൂരു: ബിജെപിക്ക് കർണ്ണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ കർണ്ണാടകയിൽ ബദ്ധവൈരികളായ രണ്ടു പാർട്ടികൾ ഉണ്ടാക്കിയ തട്ടിക്കൂട്ട് മന്ത്രിസഭ പൊളിഞ്ഞു. ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി ഗവണ്മെന്റ് തോൽക്കുകയായിരുന്നു. കോണ്‍ഗ്രസ്- ജെ.ഡി-എസ് തമ്മിലടിയും ഭരണത്തിലെ മെല്ലെപ്പോക്കും മൂലം കർണ്ണാടകയിലെ ജനങ്ങൾ തന്നെ പൊറുതി മുട്ടിയിരുന്നു. ലോകസഭാ ഇലക്ഷനിലും കർണ്ണാടകയിൽ ബിജെപിക്ക് തന്നെയായിരുന്നു വിജയം.
ഭരണപ്രതിസന്ധിക്ക് കാരണക്കാരായ വിമത എം.എല്‍.എമാരെ എന്തുവന്നാലും അയോഗ്യരാക്കുമെന്ന് ഉറപ്പിച്ചാണ് കോണ്‍ഗ്രസും ജെ.ഡി-എസും ഇപ്പോൾ ഉള്ളത്. വിശ്വാസവോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതും വിപ്പ് ലംഘനമായി കണക്കാക്കി നടപടിയുമായി മുന്നോട്ടുനീങ്ങാനാണ് കോണ്‍ഗ്രസിെന്റയും ജെ.ഡി-എസിന്റെയും തീരുമാനം. 12 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും മൂന്ന് ജെ.ഡി-എസ് എം.എല്‍.എമാര്ക്കുെമതിരെയാണ് ഇരു പാര്‍ട്ടികളും സ്പീക്കര്‍ക്ക് അയോഗ്യത ശിപാര്‍ശ നല്‍കിയത്. ഇവര്‍ക്ക് വിപ്പ് ബാധകമാവുമെന്ന് കഴിഞ്ഞദിവസം സ്പീക്കര്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ വിമതരോട് നിര്‍ദേശിച്ചെങ്കിലും എത്തിയില്ല.
വിമതര്‍ക്കുവേണ്ടി സ്പീക്കര്‍ക്കു മുന്നില്‍ ഹാജരായ അഭിഭാഷകര്‍ ഒരു മാസത്തെ സാവകാശം തേടിയിട്ടുണ്ട്.വിമതരെ അയോഗ്യരാക്കിയാല്‍ ഈ സീറ്റുകളില്‍ പിന്നീട് നടക്കുന്ന ഉപതെര ഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഖ്യമായിത്തന്നെ കോണ്‍ഗ്രസും ജെ.ഡി-എസും നേരിടുമെന്ന സൂചനയാണ് സഖ്യം തുടരുമെന്നതിലൂടെ നേതാക്കള്‍ നല്‍കുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാമെന്ന പ്രതീക്ഷ അവർക്കുണ്ട് താനും. അയോഗ്യത നടപടിക്കെതിരെ വിമതര്‍ നിയമനടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
ജൂലൈ ആദ്യവാരത്തില്‍ ഭരണ പക്ഷ എം.എല്‍.എമാരുടെ കൂട്ടരാജിയെത്തുടര്ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ സ്പീക്കറുടെയും സുപ്രീംകോടതിയുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുകൂടി വഴിവെച്ചിരുന്നു.തങ്ങളുടെ രാജിക്കാര്യത്തില്‍ സ്പീക്കറോട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് 15 വിമതര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹരജിയില്‍ വിശദമായ വിധി വരാനിരിക്കുന്നതേയുള്ളൂ. വിധി വിമതര്‍ക്ക് അനുകൂലമായാല്‍ ബി.ജെ.പിക്ക് ഭരണത്തിന് കാര്യമായ തടസ്സങ്ങളുണ്ടാവില്ല.
Post Your Comments