കോടികള്‍ക്ക് അപ്പുറത്തെ കോടികളും സ്വപ്നം കാണാനാകാത്ത പദവികളും വാഗ്ദാനം ചെയ്താല്‍ ആരാണ് കൂറുമാറാത്തതെന്ന് കൊടിക്കുന്നില്‍ സുരേഷ് ചാനൽ ചർച്ചയിൽ. ഇതിന് .ചുട്ട മറുപടിയുമായി കെ.സുരേന്ദ്രന്‍. കര്‍ണാടക വിഷയത്തില്‍ പ്രമുഖ മലയാള മാധ്യമത്തിലെ ചര്ച്ചയില്‍ പങ്കടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍. മറുപടിയുമായി എത്ര വേണമെന്ന് കൊടിക്കുന്നിലിനോട് ചോദിക്കൂവെന്ന് അവതാരകനോട് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ന്യൂസ് 18 ചാനലില്‍ സംഘടിപ്പിച്ച സംവാദത്തിനിടയിലായിരുന്നു ഈ കോടികളുടെ കണക്കു ചർച്ചയായത്.
‘നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള വാഗ്ദാനങ്ങള്‍, സാമ്പത്തിക സ്രോതസുകള്‍, സ്ഥാനമാനങ്ങളും പദവികളും, കോടികള്‍ക്ക് അപ്പുറമുള്ള കോടികളുടെ വാഗ്ദാനങ്ങള്‍, ഇതൊക്കെ കാണുമ്പോള്‍ ഏത് എംഎല്‍എമാരാണ് മാറാത്തത്? ഏത് എംഎല്‍എമാരെയും ചാക്കിട്ടുപിടിക്കാം’- കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ‘ഇത്രയും വലിയ പണം കൊടുത്തിട്ടാണ് ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നതെന്നാണല്ലോ കൊടിക്കുന്നില്‍ പറയുന്നത്. കൊടിക്കുന്നിലിനോട് ചോദിക്ക്, എത്ര വേണമെന്ന്? തയ്യാറുണ്ടോയെന്ന് ചോദിക്ക്’- ഇതായിരുന്നു കെ. സുരേന്ദ്രന്റെ മറുപടി.
സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. അതേസമയം കെ സുരേന്ദ്രന്‍ പരസ്യമായി വിലപേശുകയാണോ എന്ന ചോദ്യമുയര്‍ത്തി കൊണ്ടും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എന്തായാലും കാര്‍ണാടക വിഷയം മലയാളം ചാനലുകളിലും ചൂടുള്ള വിഷയമായി മാറുകയായിരുന്നു ഇതിലൂടെ.
Post Your Comments