Latest NewsUAE

യു എ ഇയില്‍ യുവാവിന്‍റെ രണ്ടുഭാര്യമാര്‍ തമ്മിൽ അടിപിടി; വാട്സാപ്പിലൂടെ പരസ്പരം അപമാനിക്കാന്‍ ശ്രമം

അബുദാബി: യു എ ഇയില്‍ ഒരു യുവാവിന്റെ രണ്ടു ഭാര്യമാർ തമ്മിലുള്ള അടിപിടി സോഷ്യൽ മീഡിയയിലേക്കും വഴിമാറി. ഇരുവരും തമ്മിൽ വാട്സാപ്പിലൂടെ പരസ്പരം അപമാനിക്കാന്‍ ശ്രമവും നടന്നു.

ഇരു ഭാര്യമാർ തമ്മിലുള്ള വഴക്കിനെ തുടർന്ന് സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചു. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടതാണ് ആദ്യ ഭാര്യയെ ചൊടിപ്പിച്ചത്. ഇതോടെ ക്ഷുഭിതയായ ഇവര്‍ ഭര്‍ത്താവിന്‍റെ ഫോണില്‍ നിന്നും രണ്ടാം ഭാര്യയോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് ഇവര്‍ ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും വാട്സാപ്പിലൂടെ അയച്ച് രണ്ടാം ഭാര്യയെ നിരന്തരം അപമാനിക്കുകയായിരുന്നു.
എന്നാല്‍ ഭര്‍ത്താവിന്‍റെ ഫോണില്‍ നിന്നും ചിത്രങ്ങള്‍ കോപ്പി ചെയ്തെന്ന ആരോപണം ഇവര്‍ നിഷേധിച്ചു.

രാജ്യത്തിന് പുറത്തുള്ള അഞ്ജാത വ്യക്തിയില്‍ നിന്നാണ് തനിക്ക് ചിത്രങ്ങള്‍ ലഭിച്ചതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ കേസ് കോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ ഇവർ കുറ്റം സമ്മതിച്ചു.
ഇരുകൂട്ടരുടെയും വാദം കേട്ട കോടതി വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button