മുംബൈ: മുംബൈയില്‍ മഴ വീണ്ടും ശക്തി പ്രാപിച്ചു. 10 ദിവസത്തെ ഇടവേളക്ക് ശേഷമാണ് മഴ കനത്തത്. താഴ്ന്ന പ്രദേശങ്ങളായ സയണ്‍, കുര്‍ള, ദാദര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ധേരിയില്‍ റോഡിലെ കാഴ്ച്ചാപരിധി കുറഞ്ഞതിനെ തുടര്‍ന്ന് മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു. മഴ റയില്‍, റോഡ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചുകഴിഞ്ഞു.
വെസ്റ്റേണ്‍ എകസ്പ്രസ് ഹൈവേയില്‍ വന്‍ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ മാസം ആദ്യം മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളുടെ റെക്കോര്‍ഡ് അളവില്‍ പെയ് മഴയില്‍ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളും ഉണ്ടാക്കിയിരുന്നു. വിവിധ അപകടങ്ങളിലായി 25 ഓളം പേര്‍ മരിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഹാര്‍ബര്‍, സെന്‍ട്രല്‍ ലൈനുകളില്‍ ലോക്കല്‍ ട്രെയിനുകള്‍ വൈകിയോടുന്നതായി റയില്‍വേ അധികൃതര്‍ അറിയിച്ചു. മുംബൈ, താനെ എന്നിവടങ്ങളില്‍ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മുംബൈയില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ച 5.30 വരെയുള്ള മൂന്ന് മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 51 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇത് മുംബൈയില്‍ സാധാരണ പെയ്യുന്ന ശരാശരി മഴയേക്കാള്‍ അഞ്ചിരട്ടിയാണ്.
Post Your Comments