ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതി നിലവിൽ വന്നു. പ്രധാനമന്ത്രി ലഘുവ്യാപാരി മാന്‍ധന്‍ യോജന എന്നാണ് പെന്‍ഷന്‍ പദ്ധതിയുടെ പേര്. 60 വയസാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപയാണ് പദ്ധതി വഴി ലഭിക്കുക. ചെറുകിട കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും സഹായകമാകുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി.
ജൂലൈ 22 മുതലാണ് പദ്ധതി നിലവില്‍ വന്നിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നെങ്കിലും ആദ്യ ബജറ്റിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി 750 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.
ചരക്കു സേവന നികുതിയില്‍ 1.5 കോടി രൂപക്ക് താഴെ ടേണോവറുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുക. പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായ വ്യക്തി അടക്കുന്ന തുകക്ക് സമാനമായ തുക കേന്ദ്രസര്‍ക്കാരും നല്‍കും. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് (എല്‍ഐസി) പെന്‍ഷന്‍ ഫണ്ടിന്റെ നടത്തിപ്പ് ചുമതല
Post Your Comments