Latest NewsEurope

റഷ്യൻ സാമൂഹ്യ പ്രവർത്തകയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സെന്റ് പീറ്റേഴ്‌സ്ബർഗ്: റഷ്യൻ സാമൂഹ്യ പ്രവർത്തകയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച സ്‌ത്രീ എൽ.‌ജി.ബി.ടി-ക്കാരുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രശസ്തയായ സാമൂഹ്യ പ്രവര്‍ത്തകയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജനാധിപത്യവാദിയും, യുദ്ധവിരുദ്ധയും, എൽ.ജി.ബി.ടി ആക്ടിവിസ്റ്റുമായ യെലീന ഗ്രിഗോറിയേവയെ വീടിനടുത്ത് ക്രൂരമായി കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. എൽ.‌ജി.ബി.ടി-ക്കാരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച ഇവർക്ക് നിരവധി വധഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

അടുത്തിടെ റഷ്യയില്‍ നിരോധിച്ച ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ച എൽ.ജി.ബി.ടി പ്രവർത്തകരുടെ പട്ടികയിൽ ഗ്രിഗോറിയേവയുടെ പേരും ഉണ്ടായിരുന്നു. അവർക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് വെബ്സൈറ്റ് ആഹ്വാനം ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button