KeralaLatest News

ഓപ്പറേഷൻ സേഫ് ഫുഡ് പരിശോധന; 10 ഭക്ഷണശാലകൾക്കെതിരെ നടപടി

തൃക്കാക്കര: തൃക്കാക്കര നഗരസഭാ പരിധിയിൽ ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ ഭക്ഷണ സാഹചര്യങ്ങളും ഫുഡ് ലൈസൻസ്, ഹെൽത്ത് കാർഡ്, തുടങ്ങിയ ലൈസൻസുകൾ ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കി.

ഒലിമുഗളിലെ ആനന്ദഭവൻ ഭക്ഷണശാല, പടമുഗളിലെ ഫ്രെഷ് ചിപ്സ് ബേക്കറി, എന്നിവയ്ക്കാണ് പരിശോധന സംഘം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. ആറ് ഹോട്ടലുകൾ, രണ്ട് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, രണ്ട് ബേക്കറികൾ എന്നിവയ്ക്കെതിരെയാണ് ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചത്.

പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ-പാനീയ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്നതാണ് ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button