ഹൈദരാബാദ്: യുവാക്കള്‍ക്ക് 75% ജോലി സംവരണം ഏർപ്പെടുത്താനുള്ള നിയമം പാസാക്കി ആന്ധ്രപ്രദേശ് സർക്കാർ. യുവാക്കള്‍ക്ക് തൊഴില്‍സംവരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പാലിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി 1.33 ലക്ഷം ഗ്രാമീണ തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ആന്ധ്രാപ്രദേശ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് ആക്‌ട്, 2019 പാസാക്കിയതിലൂടെ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെസംസ്ഥാനത്ത് നിന്നുള്ള യുവാക്കള്‍ക്ക്75% സംവരണം ലഭിക്കും. ഇത്തരത്തിലൊരു നിയമം പാസാക്കുന്നതിലൂടെ തദ്ദേശീയര്‍ക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ആന്ധ്രപ്രദേശ്. വ്യവസായ യൂണിറ്റുകള്‍, ഫാക്ടറികള്‍, പൊതു-സ്വകാര്യ, കൂട്ടുസംരംഭക യൂണിറ്റുകള്‍ തുടങ്ങി എല്ലാ വ്യാവസായിക സംരംഭങ്ങളിലും സംവരണം നിലവില്‍ വരും.
തൊഴിലിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത യുവാക്കള്‍ക്ക് അതിനുള്ള പരിശീലനം നല്‍കാനുള്ള പദ്ധതിയും പുതിയ നിയമത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം നല്‍കാനാവശ്യമായ പദ്ധതി രൂപീകരിക്കുന്നതും പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതും സര്‍ക്കാര്‍ തന്നെയായിരിക്കും.
Post Your Comments