Latest NewsKeralaIndia

എംഎം മണിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

തലയോട്ടിക്കുള്ളില്‍ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്.

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ ഇന്ന്. രാവിലെ എട്ടു മണിക്കാണ് ശസ്ത്രക്രിയ നടത്തുക. ന്യൂറോ സര്‍ജന്മാര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തലയോട്ടിക്കുള്ളില്‍ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്.

മന്ത്രിയുടെ ചികിത്സ സംബന്ധിച്ച്‌ കഴിഞ്ഞ മെഡിക്കല്‍ ബോര്‍ഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്ന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Post Your Comments


Back to top button