കൊച്ചി: ഞാറയ്ക്കല്‍ സിഐയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് മൂവാറ്റുപുഴ എം എല്‍ എ എല്‍ദോഎബ്രഹാം. ഒരു പ്രകേപനവും ഇല്ലാതെ പോലീസ് അക്രമം അഴിച്ചുവിട്ടെന്ന് എംഎല്‍എ പറഞ്ഞു. പോലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥാണെന്നും എം.എല്‍എ കുറ്റപ്പെടുത്തി.
സിപിഐ മാര്‍ച്ചിനിടെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സിപിഐ നേതാക്കള്‍ക്കു നേരെയും പോലീസ് ലാത്തിവീശി. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എം എല്‍ എ എല്‍ദോഎബ്രഹാമിനു പരിക്കേറ്റിരുന്നു.
Post Your Comments