ബെയ്‌ജിങ്: അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ബെയ്ജിങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സാമ്പത്തിക, ശാസ്ത്ര, സാംസ്കാരിക രംഗങ്ങളിലെ ബന്ധം ശക്തമാക്കാനുള്ള നടപടികളെക്കുറിച്ച് ഇരുവരും സംസാരിച്ചു.
സാങ്കേതിക രംഗം, ബഹിരാകാശം, വ്യവസായം, നിക്ഷേപം, ഊർജം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ യു.എ.ഇയും ചൈനയും പിന്തുടർന്ന് വരുന്ന പങ്കാളിത്തം ഏറെ ശക്തമാണെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുശക്തമാക്കുന്നതിൽ അബുദാബി കിരീടാവകാശിയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രസിഡന്റ് ഷി.ജിൻപിങ് പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ഷെയ്ഖ് മുഹമ്മദ് ഷി ജിൻപിങിനെ അറിയിച്ചു. ചൈനീസ് റിപ്പബ്ലിക്കിന്റെ എഴുപതാം വാർഷികത്തിന് ശൈഖ് മുഹമ്മദ് ആശംസകളും നേർന്നു.
Post Your Comments