തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ നടത്തിയ അക്രമസംഭവത്തിലും പ്രതികളുടെ പിഎസ്.സി നിയമന തട്ടിപ്പ് ആരോപണത്തിലും പ്രതിഷേധിച്ച് തലസ്ഥാനത്ത് രണ്ടിടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കി ഉപയോഗിച്ചു.സെക്രട്ടറിയേറ്റിലേക്കും പിഎസ്.സി ഓഫിസിലേക്കുമാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർ സംയുക്തമായിട്ടാണ് മാർച്ച് നടത്തിയത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മാർച്ചിൽ പങ്കെടുത്തിരുന്നു.
പോലീസിന് നേരെ കുപ്പികളും കല്ലുകളും മരകഷണങ്ങളും പ്രവർത്തകർ എറിഞ്ഞു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയാണ്.
Post Your Comments