കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയെ വെദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് അപകടം നടന്നത്.
തോട്ടത്തിന് സമീപമുള്ള വൈദ്യുതി ലൈനില്‍ മരം മറിച്ചിട്ടപ്പോഴാണ് അപകടം നടന്നത്. വനപാലകര്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. ഫോറസ്റ്റ് വെറ്റിനറി സര്ജന് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡം വനത്തില്‍ സംസ്ക്കരിക്കും. കഴിഞ്ഞ വര്‍ഷവും സാമാനമായ രീതിയില്‍ ഇവിടെ മറ്റൊരു കാട്ടാന ചരിഞ്ഞിരുന്നു.
Post Your Comments