KeralaMollywoodLatest News

‘ഉല്ലാസപ്പൂത്തിരികള്‍’  നടന്‍ ജയന്റെ ഓര്‍മയ്ക്ക്  ഫിലിംഫെസ്റ്റ് നടത്താനൊരുങ്ങി ഒരു ഗ്രാമം

എക്കാലത്തേയും മലയാളത്തിലെ ആക്ഷന്‍ ഹീറോ നടന്‍ ജയനോടുള്ള ആദരസൂചകമായി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ് ഒരു ഗ്രാമം. കോതമംഗലത്തിനടുത്ത് നെല്ലിമറ്റം  വളാച്ചിറയിലെസാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ്  ആറ് ദിവസം നീണ്ട് നില്‍ക്കുന്ന ജയന്‍ ഗ്രാമീണ ഫിലിം ഫെസ്റ്റ് നടക്കുന്നത്.

ജയന്റെ ഓര്‍മ്മകള്‍ പുതു തലമുറക്ക് ലഭ്യമാകുന്നതിനായാണ് ഇത്തരത്തിലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് സാംസ്‌കാരികവേദി പറഞ്ഞു. ഓണത്തോടനുബന്ധിച്ച്  ജയന്‍ അഭിനയിച്ച് എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് സിനിമകളായ തടവറ, കോളിളക്കം, മീന്‍, അങ്ങാടി, ബെന്‍സ് വാസു തുടങ്ങിയ 8 ചിത്രങ്ങളാണ് ബിഗ് സ്‌ക്രീനില്‍ വീണ്ടുമെത്തുന്നത്.

അത്തം മുതല്‍ തിരുവോണം വരെ വാളാച്ചിറ കവലയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ഓപ്പണ്‍ ബിഗ് സ്‌ക്രീനില്‍ മികച്ച ശബ്ദവിന്യാസത്തോടെ തികച്ചും സൗജന്യമായി ജയന്‍ ആരാധകര്‍ക്ക് വീണ്ടും അവരുടെ സൂപ്പര്‍ സ്റ്റാറിനെ കാണാം. ഇതോടൊപ്പം കുട്ടികളുടെയും വലിയ വരുടേയും കലാകായിക മത്സരങ്ങള്‍ ഉദ്ഘാടന, സമാപന പൊതുസമ്മേളനങ്ങള്‍ തുടങ്ങിയവയും നടത്തും.

shortlink

Post Your Comments


Back to top button