ന്യൂഡല്‍ഹി: വിദ്യാർത്ഥികൾ ഒരേസമയം ഒന്നിലധികം ബിരുദം നേടാനുള്ള അവസരമൊരുക്കി യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് യു ജി സി വൈസ് ചെയര്‍മാന്‍ ഭൂഷന്‍ പട് വറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. റഗുലര്‍ കോഴ്‌സിന് സമാന്തരമായി വിദൂര, ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം രീതിയില്‍ മറ്റൊരു ബിരുദം കൂടി ചെയ്യാനാകുമോ എന്നാണ് പരിശോധിക്കുന്നത്. 2012ൽ സമാനമായ രീതിയിൽ പദ്ധതി നടപ്പിലാക്കാൻ ഹൈദരാബാദ് സര്‍വകലാശാലയുടെ അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ഫര്‍ഹാന്‍ ഖമറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചെങ്കിലും ഇത് പിന്നീട് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
Post Your Comments