KeralaLatest News

കാലവർഷം കലിതുള്ളുന്നു ; മൂന്നു ജില്ലകളില്‍ റെഡ്‌ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.ഇതോടെ ഒട്ടുമിക്ക ജില്ലകളും വെള്ളത്തിനടിയിലായി.മൂന്നു ജില്ലകളില്‍ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ നാളെയും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന്‌ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്‌ ജില്ലകളിലും നാളെ തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലും 24 ന്‌ കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും ഓറഞ്ച്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്‌ ജില്ലകളിലാണ്‌ ഇന്ന്‌ യെല്ലോ അലെര്‍ട്ടുള്ളത്‌. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, 24ന്‌ മലപ്പുറം, 25ന്‌ കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്‌.

രൂക്ഷമായ കടലാക്രമണത്തില്‍ തീരവാസികളും ആശങ്കയിലാണ് കഴിയുന്നത്. കേരള തീരത്തേക്കു പടിഞ്ഞാറുനിന്ന്‌ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണു മുന്നറിയിപ്പ്‌. ഇന്നു രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള കേരള തീരത്ത്‌ 3.7 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാമെന്നു ദേശീയ സമുദ്ര സ്‌ഥിതിപഠന കേന്ദ്രവും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button