ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ സഹോദരനും ലോക് ജനശക്‌തി പാര്‍ട്ടി എം.പിയുമായ രാം ചന്ദ്ര പസ്വാന്‍ (57) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. വ്യാഴാഴ്‌ചയാണു രാം ചന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാം ചന്ദ്ര പസ്വാന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി , ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ അനുശോചിച്ചു. ബിഹാറിലെ സമസ്‌തിപുരില്‍നിന്നുള്ള ലോക്‌സഭാംഗമാണു രാം ചന്ദ്ര പസ്വാന്‍. തന്റെ മകനെപോലെയായിരുന്നു തനിക്കു രാംചന്ദ്ര പസ്വാന്‍ എന്ന് സഹോദരൻ രാം വിലാസ് പാസ്വാൻ പ്രതികരിച്ചു
Post Your Comments