ബംഗളൂരു: വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നതിനിടെ രാജിവെക്കാനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുകയാണെന്നാണ് നിയമസഭയിൽ കൊണ്ടുവന്ന രാജിക്കത്തിലുള്ളത്. ബി.ജെ.പി നേതാക്കളായ സുനില്‍ കുമാര്‍, ബാസവരാജ് ബൊമ്മൈ, സി.ടി. രവി, ജെ.ഡി.എസ് നേതാക്കളായ സാറാ മഹേഷ്, എച്ച്.ഡി. രേവണ്ണ, ബന്ധപ്പ കശമ്പൂര്‍ എന്നിവരുമായി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ ചേംബറില്‍ ചര്‍ച്ച നടത്തുന്നു.
അതിനിടെ,അര്‍ധരാത്രി വരെ സഭയില്‍ തുടരാന്‍ തയാറാണെന്നും വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്നും ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ കര്‍ണാടക നിയമസഭയില്‍. ഇടവേളക്ക് ശേഷം സഭ വീണ്ടും ചേരുകയാണ്. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ സഭയില്‍ ബഹളം തുടരുന്നു. 12 മണി വരെ സഭയില്‍ ഇരിക്കാന്‍ താന്‍ തയാറാണെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ പറഞ്ഞു.
Post Your Comments