തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. എസ്.എഫ്.ഐ സംഘർഷത്തെത്തുടർന്ന് കോളേജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഐഡന്റികാർഡ് ധരിച്ച വിദ്യാർത്ഥികളെ മാത്രമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. എസ്.എഫ്.ഐ സംഘർഷം നടന്ന് പത്ത് ദിവസത്തിന് ശേഷം ഇന്നാണ് ക്ലാസ് ആരംഭിച്ചത്.
വീണ്ടുമൊരു സംഘർഷം ഉണ്ടാവാതിരിക്കാൻ കനത്ത പോലീസ് സുരക്ഷയിലാണ് കോളേജ്. കെ എസ് യു വിട്ട പുതുതായി തെരഞ്ഞെടുത്ത യൂണിറ്റ് ഭാരവാഹികളെ മാത്രമാണ് പോലീസ് കോളേജിനകത്തേക്ക് കടത്തിവിട്ടത്. ആറുപേർ അടങ്ങുന്ന സംഘത്തിനോട് പതാക അകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments