തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ കെഎസ്‌യു സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരസമരം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെ ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. പോലീസാണ് അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
ഇനിയുള്ള സമരം കൂടുതൽ ശക്തമായിരിക്കുമെന്ന് ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടമ്മമാരെ പങ്കെടുപ്പിച്ച് സമരം നടത്തുമെന്ന് മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ കനത്ത സംഘർഷമുണ്ടായി. പോലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം ഉപയോഗിച്ചു.
പോലീസിന് നേരെ കുപ്പികളും കല്ലുകളും മരകഷണങ്ങളും പ്രവർത്തകർ എറിഞ്ഞു ഇതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിലേക്ക് കൊണ്ടുപോയി. പ്രവർത്തകർ ഇതുവരെ ഒഴിഞ്ഞുപോകാൻ തയ്യാറായിട്ടില്ല. പ്രകോപനമായ രീതിൽ പ്രവർത്തകർ പെരുമാറിയതോടെയാണ് പോലീസ് പ്രതികരിച്ചത്. പ്രവർത്തകർ നിലവിൽ സമരപന്തലിൽ കഴിയുകയാണ്. രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
Post Your Comments