നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള് പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്.
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വിറ്റാമിൻ സി, ഇരുമ്പ് എന്നിവയടങ്ങിയ ഫലമാണ് പേരയ്ക്ക. പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യും. പേരയ്ക്ക തരുന്ന പ്രധാന ഗുണങ്ങള്‍ നോക്കാം.
1. അണുബാധയിൽ നിന്നും സംരക്ഷണം
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്.
2. വൃക്കയിലെ കല്ല് ഇല്ലാതാക്കും
പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനു സഹായകം. അതിനാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു.
3. രക്തസമ്മർദം നിയന്ത്രിക്കും
പേരയ്ക്കയിൽ ഏത്തപ്പഴത്തിൽ ഉളളതിന് തുല്യമായ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രക്തസമ്മർദം നിയന്ത്രണവിധേയമാക്കുന്നതിനു സഹായകം. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായകം.
4. കണ്ണുകളുടെ ആരോഗ്യത്തിന്
പേരയ്ക്കയിൽ വിറ്റാമിൻ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
5. ചർമ്മത്തിന്
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യുടെ ആൻറി ഓക്സിഡൻറ് ഗുണം ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
6. ഗര്‍ഭിണികള്‍ക്ക്
പേരയ്ക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം.
7. തൈറോയ്ഡിന്
ഹോർമോണുകളുടെ ഉത്പാദനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പർ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾക്കും സഹായകമാകും.
Post Your Comments