റയല്‍ മാഡ്രിഡ് വിടുമെന്ന് ഉറപ്പായ ഗരെത് ബെയ്‌ലിനെ ടോട്ടന്‍ഹാം സൈന്‍ ചെയ്യുമോ എന്ന് തനിക്കറിയില്ലെന്ന് സ്പര്‍സ് പരിശീലകന്‍ പോചടീനോ. ഇന്നലെ സിദാന്‍ ആണ് ബെയ്‌ലിനെ അടുത്ത ദിവസങ്ങളില്‍ തന്നെ വില്‍ക്കും എന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ബെയ്‌ലിന്റെ ട്രാന്‍സ്ഫര്‍ അടുക്കുന്നു എന്ന വാര്‍ത്ത താന്‍ മാധ്യമങ്ങളില്‍ കാണാറുണ്ട് പക്ഷെ അത് തന്റെ ക്ലബാണോ എന്ന് അറിയില്ല എന്ന് പോചടീനോ പറഞ്ഞു. ക്ലബില്‍ താരങ്ങളെ എടുക്കുന്നത് ചെയര്‍മാന്‍ ആണെന്നും അതുകൊണ്ട് ബെയ്‌ലിന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് അറിയില്ലെന്നും പോചടീനോ പറഞ്ഞു. 2012-13 സീസണില്‍ പ്രീമിയര്‍ ലീഗില്‍ തകര്‍ത്തു കളിച്ച ശേഷമായിരുന്നു ബെയ്്ല്‍ റയല്‍ മാഡ്രിഡിലേക്ക് പോയത്.
Post Your Comments