ഭക്ഷണം വ്യായാമത്തിന് മുമ്പോ അതോ ശേഷമോ? ഏതാണ് ശരിയായ രീതി? യുകെയിലെ ‘യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത്’ ല്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ഈ വിഷയത്തില്‍ ഒരു പഠനം നടത്തി.
തടി കൂടുതലുള്ള ഒരു സംഘം ആളുകളെ വച്ചുകൊണ്ടായിരുന്നു ഇവരടെ പഠനം. പ്രഭാതഭക്ഷണത്തിന് മുമ്പായി വ്യായാമം ചെയ്യുന്നവരിലും, അതിന് ശേഷം വ്യായാമം ചെയ്യുന്നവരിലും കൊഴുപ്പിന്റെ അളവ് കുറയുന്നതില്‍ ഗണ്യമായ വ്യത്യാസം ഇവര്‍ കണ്ടെത്തി. അതായത്, ഭക്ഷണശേഷം വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് ഭക്ഷണത്തിന് മുമ്പേ വ്യായാമം ചെയ്യുന്നവരിലാണത്രേ കൊഴുപ്പ് കുറയുന്നതായി കണ്ടെത്തിയത്.
എന്നാൽ കഠിനമായ വര്‍ക്കൗട്ട് ചെയ്യുന്നവരാണെങ്കില്‍ അത് ഭക്ഷണശേഷമായാലും കുഴപ്പമില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം കഠിനമായ വര്‍ക്കൗട്ടുകള്‍ക്ക് അതിനനുസരിച്ചുള്ള ഊര്‍ജ്ജം ആവശ്യമാണ്. രാവിലെ വ്യായാമം ചെയ്യുന്നത് തന്നെയാണ് ഏറ്റവും ഉത്തമമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെല്ലാം അവകാശപ്പെടുന്നത്.
Post Your Comments