ദുബൈ : സ്വകാര്യ ടാക്‌സി സേവനദാതാക്കളായ കരീമുമായി ചേര്‍ന്ന് ടാക്‌സി ബുക്കിങ് മൊബൈല്‍ ആപ്‌ളിക്കേഷനുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹലാ ടാക്‌സി സെപ്റ്റംബറോടെ ദുബായ് നിരത്തുകളിലിറങ്ങും. ടാക്‌സി സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നടപടികളാണ് ആര്‍.ടി.എ സ്വീകരിച്ചു വരുന്നത്.
കഴിഞ്ഞ ദിവസമാണ് ഹാല സംവിധാനം ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ഹാല ഉദ്ഘാടനം ചെയ്തത്. തീര്‍ത്തും സുഗമവും സുതാര്യവുമായിരിക്കും ‘ഹാല’യുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ആപ്പിലൂടെ ഓണ്‍ലൈനായി പണം അടയ്ക്കാം. ടാക്‌സി പോകുന്ന വഴി അറിയാനും അത് മറ്റുള്‌ലവരുമായി പങ്കുവയ്ക്കാനുമാകും. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹലാ പദ്ധതിയെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
ആര്‍ടിഎയുടെ കീഴിലുള്ള ദുബായ് ടാക്‌സിയുടെ രണ്ടായിരം വാഹനങ്ങള്‍ കരീം മൊബൈല്‍ ആപ്പുവഴി ബുക്ക് ചെയ്യാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ മെയ് മുതല്‍ അവസരമൊരുക്കിയിരുന്നു. ഇത് വിജയകരമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹലാ എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നത്. എല്ലാത്തിലുമുപരി ബുക്കു ചെയ്താല്‍ മൂന്നു മിനിറ്റിനുള്ളില്‍ വാഹനം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
Post Your Comments