ചരക്ക് ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി മുതൽ ഓൺലൈൻ വഴി ആക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ശുപാർശ ചെയ്തു. ഇന്ത്യൻ റെയിൽവേ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ചരക്ക് ഗതാഗത രജിസ്ട്രേഷനും ഓൺലൈനാക്കി മാറ്റിയത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ ആകുന്നതോടെ, റെയിൽവേ ക്ലാർക്കുമാരെ നേരിട്ട് ബന്ധപ്പെട്ട് ചരക്ക് ഗതാഗതത്തിനായി വാഗണുകൾ ബുക്ക് ചെയ്യുന്ന പതിവ് രീതി മാറും.
ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഓൺലൈനാക്കി മാറ്റുമെങ്കിലും, സൈന്യത്തിന്റെ സാധനങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ചരക്ക് എന്നിവയുടെ ഗതാഗത്തിന് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കില്ല. നവംബർ ഒന്നു മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിലാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Also Read: നഷ്‌ടമായ ബാല്യം: പഠനം ഉപേക്ഷിച്ചു, വിശപ്പകറ്റാൻ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്ന കുട്ടികൾ
വാഗണുകൾ നേരിട്ട് ബുക്ക് ചെയ്യുന്ന സാഹചര്യങ്ങളിൽ പലപ്പോഴും കാലതാമസം നേരിടേണ്ടി വരാറുണ്ട്. എന്നാൽ, ഓൺലൈൻ രജിസ്ട്രേഷനിലൂടെ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കഴിയുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
Post Your Comments