സോമാലിയ: സോമാലിയന്‍ തലസ്ഥാനമായ മോഗാദിഷുവില്‍ കാർ സ്‌ഫോടനവും, വെടിവയ്പ്പും തുടരുന്നു. ഇന്നു രാവിലെ തുടങ്ങിയ വെടിവയ്പ്പിക്കും അനിഷ്ട സംഭവങ്ങളിലും ഭയന്ന് വിറച്ചിരിക്കുകയാണ് സോമാലിയൻ ജനത. മൊഗാദിഷുവില്‍ ആക്രമണ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം.
സ്‌ഫോടകവസ്തുകള്‍ നിറച്ച കാര്‍ കെ4 ജംഗ്ഷന് സമീപം ആഫ്രിക്ക് ഹോട്ടലിനടുത്തുള്ള സുരക്ഷ ചെക്ക്‌പോസ്റ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടെന്‍ അടെ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിനു സമീപത്തുള്ള ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനം നടന്നത്.
അപകടസംഖ്യ എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദ സംഘടനകള്‍ ആരും ഏറ്റെടുത്തിട്ടില്ല. അസേസ് ഹോട്ടലിനു സമീപം ഒരാഴ്ച മുന്‍പ് നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ കനേഡിയന്‍-സോമാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 26 പേര്‍ മരിച്ചിരുന്നു.
Post Your Comments