Latest NewsKerala

ബിനോയ് കോടിയേരിയെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയേക്കും

മുംബൈ: പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരിയെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ഡി.എൻ. എ പരിശോധന നടത്താനായി ബിനോയിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം

ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡനക്കേസിൽ ബിനോയ്‌ കോടിയേരി ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകും. മുംബൈ ഡിണ്ടോഷി സെഷൻസ് കോടതിയിൽനിന്ന് മുൻ‌കൂർ ജാമ്യം ലഭിച്ച ബിനോയ് എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ്‌ രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button