Latest NewsIndia

യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത രണ്ട് എഎസ്ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍

ചണ്ഡീഗഡ് : യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത രണ്ട് എഎസ്ഐ മാരെ ഹരിയാന പോലീസ് സസ്‌പെന്‍ഡ് ചെയ്തു. റോഡപകടം അന്വേഷിക്കുന്ന ഉദ്യേഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ യുവതിയെ സമീപിച്ചത്. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പറും, സ്ഥലവിവരവും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പിന്നിടിവര്‍ നിരന്തരം യുവതിയെ ഫോണ്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.

പഞ്ചഗുള പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ജോഗീന്ദര്‍, രമേശ് എന്നിവരെയാണ് സംഭവത്തെതുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.തുടര്‍ന്ന് യുവതി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി സത്യമാണെന്നു തെളിഞ്ഞതോടെയാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിസിപി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button