ലക്‌നൗ : ചികിത്സാതട്ടിപ്പുകള്‍ നടത്തുന്ന ആശുപത്രികളെ കുറിച്ച് പലപ്പോഴും നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ആശുപത്രി അധികൃതര്‍ നടത്തിയ ചികിത്സാതട്ടിപ്പിന്റെ കഥയാണ് പുറത്ത് വന്നിരിക്കുന്നത്. രോഗി മരിച്ചിട്ടും 12 മണിക്കൂറോളം ചികിത്സാ നാടകം നടത്തി ഒടുവില്‍ മരണം സ്ഥിരീകരിച്ച് രോഗിയുടെ കുടുംബത്തിന് ആശുപത്രി അധികൃതര്‍ ഒരു ലക്ഷം രൂപയുടെ ബില്‍ നല്‍കിയെന്നാണ് ആരോപണം.
ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നിരിക്കുന്നത്. സിക്രണ ഗ്രാമവാസിയായ രാജുവിനെ ജൂണ്‍ ഏഴിന് പുലര്‍ച്ച രണ്ടു മണിയോടെയാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രവേശിപ്പിക്കാന്‍ എത്തിയപ്പോള്‍ ആദ്യഗഡു എന്ന നിലയ്ക്ക് 40,000 രൂപയാണ് ആശുപത്രിയില്‍ കെട്ടിവെച്ചു.
ആശുപത്രിയിലെത്തി പിന്നേറ്റ് രാവിലെ ഒമ്പതു മണിയോടെ രാജു മരണപ്പെട്ടുവെന്നും എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രാജുവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും 12 മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ച് ഒരു ലക്ഷം രൂപ ബില്ലിട്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ചരയോടെയാണ് രാജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. 12-24 മണിക്കൂറിന് മുമ്പാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം അന്വേഷിച്ച് മൂന്നംഗ മെഡിക്കല്‍ സംഘം ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. എസ്.ഡി.എമ്മിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തിയിരുന്നു. ഇതേസമയം, മെയ്ക് ലാല്‍ വീരേന്ദ്ര നാഥ് ആശുപത്രിയിലെ ഡോ. യോഗേന്ദ്ര നാഥ് മിശ്രയോട് സംഭവത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ വെറും 8000 രൂപ മാത്രമാണ് ചികിത്സാ ചെലവിലേക്ക് ഈടാക്കിയതെന്നായിരുന്നു മറുപടി. ഏതായാലും ആശുപത്രിക്കെതിരെ ജനരോഷം ശക്തമാണ്.
–and-
Post Your Comments