കൊച്ചി : സംസ്ഥാനത്ത് മഴ കനക്കുകയാണ്. കൊല്ലത്തു കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഉർജിതമാക്കി.കോട്ടയത്തു കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ കാണാതായ യുവാവിനുവേണ്ടി ഇന്നലെ നാവികസേന തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വിഴിഞ്ഞത്തുനിന്നു 4 ദിവസം മുൻപു കാണാതായ 4 പേരും സുരക്ഷിതരായി തിരിച്ചെത്തി. കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതോടെ നിർത്തിവച്ചു. ഇന്നു വീണ്ടും തിരച്ചിൽ നടത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 6 ദുരിതാശ്വാസ ക്യാമ്പുകൾ രൂപീകരിച്ചു.
പത്തനംതിട്ടയിൽ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. ഇടുക്കി ജില്ലയിൽ ഇന്നലെ 81.98 മില്ലീമീറ്റർ മഴ പെയ്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.72 അടി കൂടി ഉയർന്ന് 2307.12 അടിയിലെത്തി.
Post Your Comments