തൊടുപുഴ: അദ്ധ്യക്ഷന്‍ ആരായാലും പാര്‍ട്ടിയെ നയിക്കുന്നത് നെഹ്റു-ഗാന്ധി കുടുംബമായിരിക്കുമെന്ന് കെ. മുരളീധരന്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജി വച്ചതിനര്‍ഥം രാഷ്ട്രീയ പ്രവര്‍ത്തനം നിറുത്തുന്നുവെന്നല്ല. ഇനിയും ശക്തമായി പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞെങ്കിലും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തോറ്റുപോയി. അതിന്റെ പേരില്‍ ആരും രാഷ്ട്രീയം നിറുത്തേണ്ട ആവശ്യമില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
1982ല്‍ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി അപമാനങ്ങളെല്ലാം സഹിച്ച് അധികാരത്തിലെത്തിയെന്ന് മോദി തന്റെ അഹംഭാവം നിറഞ്ഞ പ്രസംഗത്തില്‍ പറയുന്നുണ്ട്. അത് നമ്മുടെ കാര്യത്തിലും പ്രസക്തമാണ്. 2024ല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കും. പക്ഷേ, നന്നായി പ്രവര്‍ത്തിക്കണമെന്നും മുരളീധരന്‍ പറയുകയുണ്ടായി.
Post Your Comments