KeralaLatest News

കെഎസ്എഫ്ഇ ജീവനക്കാരുടെ കൊള്ള- സഹികെട്ട യുവാവ് ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു

കെഎസ്എഫ്ഇ ചിട്ടിയില്‍ തനിക്ക് കുറേ പണം നഷ്ടമായെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഒരു യുവാവ്. ജീവനക്കാര്‍ ചിട്ടിയുടെ പേരില്‍ ജനങ്ങളെപ്പറ്റിച്ച് കമ്മീഷന്‍ വാങ്ങുന്നുണ്ടെന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. താനൊരു കച്ചവടക്കാരനാണെന്നും കെഎസ്എഫ്ഇയില്‍ 25 ലക്ഷത്തിന്റെ കുറിചേര്‍ന്നിരുന്നുവെന്നും തൃശൂര്‍ സ്വദേശിയായ ഈ യുവാവ് പറഞ്ഞു. അത്യാവശ്യമായതിനാല്‍ ചിട്ടി വിളിച്ചു. നഷ്ടത്തിലാണ് ചിട്ടിവിളിച്ചതെങ്കിലും പണം കയ്യില്‍ കിട്ടിയപ്പോള്‍ വീണ്ടും 15000 രൂപയുടെ കുറവുണ്ടായിരുന്നു. ഇതെന്തുകൊണ്ടെന്ന് വിളിച്ചുചോദിച്ചപ്പോള്‍ ടാക്‌സ്ആണെന്നും പിന്നീട് വിശദമായി ചോദിച്ചപ്പോള്‍ ഓരോചിട്ടിയില്‍ നിന്നും തങ്ങള്‍ക്കുള്ള കമ്മീഷന്‍ പിടിച്ചതിനു ശേഷമേ ഉപഭോക്താവിന് പണം നല്‍കുകയുള്ളൂവെന്നുമാണ് അവര്‍ നല്‍കിയ വിശദീകരണമെന്നും യുവാവ് പറയുന്നു. യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://www.facebook.com/keralatodayms/videos/2327353314259582/?t=30

shortlink

Related Articles

Post Your Comments

Related Articles


Back to top button