ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി സഞ്ജീവനി യാദവിന് രണ്ട് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. ദോഹ ചാമ്പിയൻഷിപ്പിൽ സഞ്ജീവനി മത്സരിച്ചിരുന്നു.
2018 നവംബറില്‍ ശേഖരിച്ച സാമ്പിളിൽ ഉത്തേജകത്തിൻറെ സാനിധ്യം കണ്ടെത്തിയായതോടെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് നിരോധിച്ച മരുന്നിൻറെ അംശം കണ്ടെത്തിയത്. ഇതോടെ 10,000മീറ്ററില്‍ വെങ്കലം നേടിയ താരത്തിന് മെഡൽ നഷ്ട്ടമാകും.
2018-ന് ശേഷം നടന്ന ദോഹ ചാമ്പിയൻഷിപ്പിൽ സഞ്ജീവനി മത്സരിച്ചിരുന്നു. രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷനാണ് ഉത്തേജകത്തെ തുടർന്ന് സഞ്ജീവിനിയെ രണ്ട് വർഷത്തേക്ക് വിലക്കിയത്.
Post Your Comments