Latest NewsInternational

മാസങ്ങള്‍ മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജയ്ക്ക് ശിക്ഷ ഇങ്ങനെ

ലണ്ടന്‍ : സ്വന്തം കുഞ്ഞിനെ കൊന്ന യുവതിക്ക് ശിക്ഷ വിധിച്ചു. ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇന്ത്യന്‍ വംശജയായ യുവതിയെ ബ്രിട്ടനിലെ കോടതി 6 വര്‍ഷം തടവിനു ശിക്ഷിച്ചു. ഷാലിന പദ്മനാഭ (33) യാണു ശിക്ഷിക്കപ്പെട്ടത്. കൊലപാതകം തന്നെയാണെങ്കിലും ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണു ശിക്ഷയെന്നും കോടതി വ്യക്തമാക്കി.

മാസം തികയാതെ പ്രസവിച്ചതും ആരോഗ്യ പ്രശ്‌നങ്ങളും മൂലം കുഞ്ഞ് നാലര മാസം ആശുപത്രിയില്‍ തന്നെയായിരുന്നു. വീട്ടിലെത്തിയതിനുശേഷവും ട്യൂബിലൂടെയാണു ഭക്ഷണം നല്‍കിയിരുന്നത്. അമ്മ കുട്ടിയെ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. നിരന്തരമായി ഉപദ്രവമേല്‍പ്പിച്ചിരുന്നു എന്നാണ് കണ്ടെത്തല്‍.

കുഞ്ഞിന്റെ തലയോട്ടിയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. ദേഹത്തു പരുക്കുകളും. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2017 ഓഗസ്റ്റ് 15നു മരിച്ചു. ക്രൂരമായ നടപടിയാണ് യുവതിയുടെഭാഗത്ത് നിന്ന് ഉണ്ടായതെന്നും മാപ്പര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.

shortlink

Post Your Comments


Back to top button