Latest NewsIndia

ചന്ദ്രയാൻ – 2 വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗൺ തുടങ്ങി

വിശാഖപട്ടണം : ചന്ദ്രയാൻ – 2 വിക്ഷേപണത്തിനായുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 2:43നാണു വിക്ഷേപണം. ഇന്നലെ രാത്രി വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ പൂർത്തിയായിരുന്നു.

ജിഎസ്എൽവി മാ‍ക്ക് ത്രീ എം 1 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഇതിനായുള്ള കൗണ്ട് ഡൗൺ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കൗണ്ട് ഡൗണിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എൽ 110ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുക. കൗണ്ട് ഡൗണിന്‍റെ അവസാന മണിക്കൂറിലായിരിക്കും ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുക. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്സിജനുമാണ് ഘട്ടത്തിൽ ഇന്ധനമായി ഉപയോഗിക്കുക

ഈ ഇന്ധനം നിറച്ചതിന് പിന്നാലെ സാങ്കേതിക തകരാ‍ർ കണ്ടെത്തിയതിനെ  തുട‍ർന്നാണ് ജൂലൈ 15ന് വിക്ഷേപണം മാറ്റിയത്. എന്നാൽ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ചിരിക്കുന്നത്. നിശ്ചയിച്ചതിലും ഏഴ് ദിവസം വിക്ഷേപണം വൈകിയെങ്കിലും സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍റിംഗ് നടത്താനാണ് ഐഎസ്ആർഓ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button