ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് ലീഡ് ചെയ്ത് നിന്ന സിന്ധുവിനെ പിന്നീട് കാഴ്ചക്കാരിയാക്കി മാറ്റി ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം ചൂടി ജപ്പാന്റെ അകാനെ യമാഗൂച്ചി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു യമാഗൂച്ചിയുടെ വിജയം. സ്‌കോര്‍: 21-15, 21-16
ആദ്യ ഗെയിമില്‍ അകാനെ 3 പോയിന്റ് നേടിയെങ്കിലും പിന്നീട് 5 തുടര്‍ പോയിന്റുകള്‍ നേടി സിന്ധു ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ നടത്തി. ഇരുതാരങ്ങളും തമ്മില്‍ ശക്തമായ പോരാട്ടമാണ് പിന്നീട് നടന്നത്. ആദ്യ ഇടവേള സമയത്ത് 11-8ന്റെ ലീഡ് നേടി. പിന്നീട് ജാപ്പനീസ് താരത്തിന്റെ മികച്ച തിരിച്ചുവരവായിരുന്നു കണ്ടത്.
14-13ന് ലീഡ് ചെയ്യുകയായിരുന്ന സിന്ധുവിനെ കാഴ്ചക്കാരിയാക്കി 5 പോയിന്റുകള്‍ നേടി 18-14ന് ലീഡും പിന്നീട് 21-15ന് ആദ്യ ഗെയിമും അകാനെ അനായാസം സ്വന്തമാക്കി. 11-8 എന്ന സ്‌കോറിന് രണ്ടാം ഗെയിമിലെ ഇടവേളയക്ക് അകാനെ കളിയില്‍ ആധിപത്യം നേടി. ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്താനാകാതെ വന്നതോടെ 21 – 16 എന്ന നിലയില്‍ വിജയിച്ച് അകാനെ യമാഗൂച്ചി വിജയക്കിരീടം ചൂടി.
Pusarla V. Sindhu wins the challenge to control the net! ?#HSBCBWFbadminton #HSBCRaceToGuangzhou #BlibliIndonesiaOpen2019 pic.twitter.com/ZHVRHcemAF
— BWF (@bwfmedia) July 21, 2019
Post Your Comments