കൽപ്പറ്റ : ചക്ക പറിക്കുന്നതിനിടയിൽ യുവതി ഷോക്കേറ്റു മരിച്ചു.വയനാട് പുല്‍പ്പള്ളി സ്വദേശിനി രജനിയാണ് മരിച്ചത്.ചക്ക പറിക്കുന്നതിനിടെ വടി വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്.
അതേസമയം കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരൻ മരിച്ചു അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിലാണ് അതുൽ വീണത്.കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതോടെയാണ് നല്ലളം യു പി സ്കൂളിൽ ക്യാമ്പ് തുറന്നത്. ജില്ലയിൽ ചിലയിടങ്ങളിൽ ഇപ്പോഴും ഇട റോഡുകളും താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കോഴിക്കോട്ടെ നാല് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Post Your Comments