ലക്നൗ: സോന്‍ഭദ്രയിലേക്ക് താന്‍ തിരിച്ചു വരുമെന്ന് വ്യക്തമാക്കി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സോന്‍ഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനാണെന്നും നെഹ്റുവിനല്ലെന്നും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം നൽകണം. കേസിന് അതിവേഗ വിചാരണ കോടതി വേണം. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ക്കു മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അവർ വ്യക്തമാക്കി. പ്രിയങ്കയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മിര്‍സാപുര്‍ ഒഴികെ മറ്റെവിടെയും അവര്‍ക്കു പോകാമെന്നുമുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
Post Your Comments