Latest NewsIndia

വിദ്യാര്‍ത്ഥി സംഘടനയുടെ പാതാക ഉയര്‍ത്തിയ വൈസ് ചാന്‍സലര്‍ വിവാദത്തില്‍: വിശദീകരണം ഇങ്ങനെ

ഇന്ത്യയിലുള്ള നിരവധി സംഘടനകളുമായി തനിക്ക് ബന്ധമുണ്ട്. വി.സി.എന്ന നിലയില്‍ ക്യാമ്പസില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല

ന്യൂഡല്‍ഹി: ത്രിപുര സര്‍വകലാശാല വൈസ്.ചാന്‍സലര്‍ എബിവിപിയുടെ പതാക ഉയര്‍ത്തിയതില്‍ വിവാദത്തില്‍. ത്രിപുര സര്‍വകലാശാല വിസിയായ വിജയകുമാര്‍ ലക്ഷ്മികാന്ത് റാവു ധരുര്‍കര്‍ പതാക ഉയര്‍ത്തി വിവാദത്തിലായത്്. ജൂലായ് 10-ന് കാമ്പസില്‍ നടന്ന എബിവിപിയുടെ ഒരു പരിപാടിയിലാണ് വിസി എബിവിപിയുടെ പതാക ഉയര്‍ത്തിയത്.

എന്നാല്‍ സംഭവം വിവാദമാപ്പോള്‍ വിജയകുമാര്‍ ലക്ഷ്മികാന്ത് വിശദീകരണവുമായി രംഗത്തെത്തി. എബിവിപി സാമൂഹിക-സാംസ്‌കാരിക സംഘടനയാണെന്നും സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷണം ലഭിച്ചത് പ്രകാരം പരിപാടിക്ക് താന്‍ പോയിരുന്നു. എബിവിപി ഒരു ദേശവിരുദ്ധ സംഘടനയോ തീവ്രവാദ സംഘടനയോ അല്ല. അതൊരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ്. ജനസംഘത്തിന് മുമ്പേയുള്ള സംഘടനയാണത്. അവരുടെ പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ രാഷ്ട്രീയ ബന്ധമൊന്നുമില്ല’. ഇംഗ്ലീഷ് പത്രമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കര്യം വ്യക്തമാക്കിയത്. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും വിസി പറഞ്ഞു.

ഇന്ത്യയിലുള്ള നിരവധി സംഘടനകളുമായി തനിക്ക് ബന്ധമുണ്ട്. വി.സി.എന്ന നിലയില്‍ ക്യാമ്പസില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എസ്.എഫ്.ഐ അടക്കമുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ പതാക ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് വി.സിയുടെ മറുപടി ഇങ്ങനെ: കാള്‍ മാക്സിന്റെയും മാവോ സെതൂങിന്റേയും തത്വങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട് . എല്ലാ വിദ്യാര്‍ത്ഥി സംഘടനകളേയും തുറന്നമനസ്സോടെ താന്‍ പിന്തുണക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button