മുംബൈ: ചുറ്റുപാടുകളില്‍ നിന്നും കാണുന്നതും കേള്‍ക്കുന്നതുമായ സംഭവങ്ങളിലൂടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ഏറെ കഴിവുള്ളവരാണ് കുട്ടികള്‍. അത്തരത്തില്‍ സ്‌കൂളില്‍ നിന്നും ശാസ്ത്രവുമായി ബന്ധപ്പെട്ട് വന്ന ഒരു ചോദ്യത്തിന് സിലബസില്‍ നിന്നല്ലാതെ കുട്ടി തന്റെ ചുറ്റുപാടില്‍ നിന്നും കണ്ട കാര്യങ്ങള്‍ വെച്ച് ഉത്തരം പറഞ്ഞു. ഈ ഉത്തരമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുന്നത്.
ഭക്ഷണം എവിടെ നിന്നുവരുന്നുവെന്നതായിരുന്നു പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികളോട് ചോദിച്ച ചോദ്യം. ഒന്നാംക്ലാസുകാരന്റെ മറുപടി ഇങ്ങനെ ഭക്ഷണം വരുന്നത് സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്പാന്‍ഡ ഇവയില്‍ നിന്നുമാണ് എന്നായിരുന്നു. കുട്ടിയെ കുറ്റം പറയാന്‍ പറ്റില്ല എന്നാണ് എല്ലാവരും പ്രതികരിച്ചിരിക്കുന്നത്.
ഇന്ന് എവിടെ നോക്കിയാലും ഇത്തരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറികളാണ്. അപ്പോള്‍ കുട്ടിയുടെ മറുപടി ഏറെ പ്രശസ്തമാണ്. ഭക്ഷണം വരുന്ന ഉറവിടം ഇവരില്‍ നിന്നാണെന്ന് കുടട്ടി കരുതിയതില്‍ തെറ്റില്ല. ഒന്നാംക്ലാസ്സുകാന്‍ നല്‍കിയ മറുപടിയെന്ന നിലയില്‍ ട്വിറ്ററില്‍ ഇട്ട ചിത്രമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായത്. വിദ്യാര്‍ത്ഥിയുടെ മറുപടി സൊമാറ്റോയും സ്വിഗ്ഗിയും പങ്കുവക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് സമൂഹമാധ്യമങ്ങള്‍.
What are the sources of food? First standard kid answers .. plants, animals, swiggy and food panda. @swiggy_in @foodpandaIndia pic.twitter.com/lb89dw2fTg
— pravin palande (@lonelycrowd) July 18, 2019
Post Your Comments