ഭോപ്പാല്‍: ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് ചൗഹാന്റെ ദത്തുപുത്രി ഭാരതിവര്മ്മ അന്തരിച്ചു. ശാരീരിക അവശതകളെ തുര്‍ന്ന് വ്യാഴാഴ്ച്ചയാണ് ഭാരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിവരാജ് സിംങ് ചൗഹന്റെ നിയന്ത്രണത്തിലുള്ള സേവാശ്രമത്തിലെ അന്തേവാസിയായിരുന്ന ഭാരതിയെ മന്ത്രി സ്വന്തം മകളായിട്ടായിരുന്നു പരിഗണിച്ചിരുന്നത്.ചൗഹാന് സംസ്ഥാന മുഖ്യമന്ത്രി ആയിരിക്കെ ആയിരുന്നു ഭാരതിയുടെ വിവാഹം.
രവീന്ദ്ര വര്‍മ്മയാണ് ഭര്‍ത്താവ്. ദിവസങ്ങളായി അവശത പ്രകടിപ്പിച്ചിരുന്ന ഭാരതിയെ ആശുപത്രിയിലെത്തിച്ച പിന്നാലെ മരണമടയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളുവെന്നും ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ബിജെപിയുടെ അംഗത്വവിതരണ പരിപാടിയുമായി ബന്ധപ്പെട്ട് റായ്പൂരിലായിരുന്ന ശിവരാജ് ചൗഹാന് സംഭവമറിഞ്ഞു ഭോപ്പാലിലേക്ക് തിരിച്ചിട്ടുണ്ട്.
Post Your Comments