ന്യൂ ഡൽഹി : മുൻ ഡൽഹി മുഖ്യമന്ത്രിയും, മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി കഷ്ടപ്പെട്ട നേതാവായിരുന്നു ഷീല ദീക്ഷിതെന്നും കോണ്‍ഗ്രസിന്‍റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷീല ദീക്ഷിത് കരുത്തായി കോണ്‍ഗ്രസിന് പിന്തുടര്‍ന്നിരുന്നെന്നും എ കെ ആന്‍റണി പറഞ്ഞു.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, നരസിംഹ റാവു, പ്രിയങ്ക ഗാന്ധി ഒടുവില്‍ രാഹുല്‍ ഗാന്ധിക്കൊപ്പവും ഷീല ദീക്ഷിത് ഉണ്ടായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് ഡൽഹി കണ്ട ഏറ്റവും പ്രഗല്‍ഭയായ മുഖ്യമന്ത്രിയായിരുന്നുവെന്നും എ കെ ആന്‍റണി വ്യക്തമാക്കി.
Post Your Comments