Latest NewsKeralaIndia

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി : പ്രഖ്യാപിച്ച ജില്ലകൾ ഇവ

ഇടുക്കി, കോഴിക്കോട്‌, വയനാട്‌ ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം റെഡ്‌ അലെര്‍ട്ട്‌(അതീവജാഗ്രത) പ്രഖ്യാപിച്ചു.

കാസര്‍ഗോഡ് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.ഇന്ന്‌ കാസര്‍ഗോഡ്‌, കോഴിക്കോട്‌, വയനാട്‌ 22-ന്‌ ഇടുക്കി, കോഴിക്കോട്‌, വയനാട്‌ ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം റെഡ്‌ അലെര്‍ട്ട്‌(അതീവജാഗ്രത) പ്രഖ്യാപിച്ചു.

അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഏഴു താലൂക്കുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടച്ചിലുണ്ടായി. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. പമ്പയില്‍ ജലനിരപ്പുയര്‍ന്ന് മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി.

ഇന്ന്‌ ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളിലും, നാളെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും 22-ന്‌ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും, 23-ന്‌ കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. യെലോ അലെര്‍ട്ട്‌: ഇന്നലെ- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍. ഇന്ന് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്‌22-ന്‌ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്‌ 23-ന്‌എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കാസര്‍ഗോഡ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button