Latest NewsIndia

രാജ്നാഥ് സിംഗ് ഇന്ന് കാര്‍ഗിലില്‍, സന്ദര്‍ശനം ഇരുപതാംവാര്‍ഷികാഘോഷത്തിന് മുന്നോടിയായി 

ന്യൂദല്‍ഹി: 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ശനിയാഴ്ച കാര്‍ഗില്‍ സന്ദര്‍ശിക്കും. കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തിന് മുന്നോടിയായാണ് സിങ്ങിന്റെ സന്ദര്‍ശനം. പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണ ആഘോഷിക്കുന്ന വാര്‍ഷികദിനം  ജൂലൈ 26 നാണ്

ജമ്മു മേഖല സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) നിര്‍മ്മിച്ച രണ്ട് പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കും.  കതുവയിലെ ഉജിലും സാംബയിലെ ബസന്തറിലുമാണ് ബിആര്‍ഒ പാലനിര്‍മ്മാണം നടത്തിയത്.

ജൂലൈ 14 ന് ദില്ലിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ സിംഗ് തെളിയിച്ച ‘വിജയ ജ്വാല’ ജൂലൈ 26 ന് ജമ്മു കശ്മീരിലെ ദ്രാസിലെത്തും.  11 പട്ടണങ്ങളിലും നഗരങ്ങളിലമായി  സഞ്ചരിച്ചാണ് ജ്വാല ദ്രാസിലെത്തുന്നത്. ഇവിടെ  കാര്‍ഗില്‍ യുദ്ധസ്മാരകത്തിലെ കെടാദീപവുമായി ഇതിനെ ലയിപ്പിക്കും. ഓപ്പറേഷന്‍ വിജയ് എന്നറിയിപ്പെടുന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ സൈനികരുെടയുംു അഭിമാനവും വീര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തിലാണ് യുദ്ധവിജയത്തിന്റെ ഇരുപതാംവാര്‍ഷികം ഇന്ത്യന്‍ സൈന്യം ആഘോഷിക്കാനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button