തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരകടലാസ് പുറത്തുപോയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാന്‍ മടിക്കുകയാണ്. പ്രിന്‍സിപ്പാള്‍, ഇടത് സഹയാത്രികരായ അദ്ധ്യാപകര്‍, എസ്.എഫ്.ഐ തുടങ്ങിയ ത്രികക്ഷി റാക്കറ്റാണ് യൂണിവേഴ്സിറ്റി കോളേജിലെ അധോലോകമെന്നും അനാശാസ്യം, അതിക്രമം, പീഡനം, ക്രൂരത എന്നിവയാണ് അവിടെ അരങ്ങേറുന്നതെന്നും കൃഷ്ണദാസ് പറയുകയുണ്ടായി.
Post Your Comments